Breaking
Sun. Aug 30th, 2026

ചരിത്രമെഴുതി പ്രഗ്നാനന്ദ, ഗ്രാൻഡ് ചെസ് ടൂർ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരം

ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം. ആദ്യം പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യൻ താരത്തിന്റെ ജയം.ക്ലാസിക്കൽ റൗണ്ടുകളിൽ പിന്നിലായെങ്കിലും റാപ്പിഡ്, ബ്ലിറ്റ്‌സ് റൗണ്ടുകളിൽ വൻ തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്. ക്ലാസിക്കൽ റൗണ്ടുകൾ പിന്നിടുമ്പോൾ ആറുപോയന്റിന് പിന്നിലായിരുന്നു ഇന്ത്യൻ താരം. എന്നാൽ രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് കരുവാനയെ മറികടക്കാൻ പ്രഗ്നാനന്ദയ്ക്കായി. പിന്നീട് ബ്ലിറ്റ്‌സ് റൗണ്ടിൽ ലീഡ് വിട്ടുകൊടുക്കാതെ കളിച്ചതോടെ പ്രഗ്നാനന്ദ ജയത്തിലേക്കെത്തി. 15-13 എന്ന സ്‌കോറിനാണ് ജയം. കിരീടനേട്ടത്തോടെ ചരിത്രജയം കുറിക്കാനും പ്രഗ്നാനന്ദയ്ക്കായി. ഗ്രാൻഡ് ചെസ്സ് ടൂർ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

Related Post

Leave a Reply

Your email address will not be published. Required fields are marked *