Breaking
Tue. Oct 6th, 2026

ലോക അധ്യാപക ദിനം: എടപ്പാൾ റോട്ടറി ക്ലബ് അധ്യാപകരെ ആദരിച്ചു.

എടപ്പാൾ: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. റെയ്ഹാൻ കോളജ് പ്രിൻസിപ്പൽ ഡോ. അൻവർ ഷക്കീബ്, അധ്യാപകൻ ദിലീപ്കുമാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.റോട്ടറി അംഗങ്ങളായ അഷറഫ്, ഡോ. മന്ദുബേബി, ഡോ. ഫസൽ റഹ്മാൻ, ജിത്തു എം., നന്ദുബേബി, സുരേഷ് ബിന്ദുസ്റ്റീൽസ്, സുമേഷ് ഐശ്വര്യ, ഗിരീഷ്, രതീഷ് എസ്.ആർ.ബി., പ്രോഗ്രാം ഡയറക്ടർ പ്രതാപ് എളാട്ട്, എ.ജി. ദിലീപ്കുമാർ, രമ്യ പ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *