ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ.
2026–27 അധ്യയനവർഷത്തെ സ്കൂൾ കായികമത്സരങ്ങളിൽ താരങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആശുപത്രിയുടെ മെഡിക്കൽ സംഘം സേവനവുമായി രംഗത്തുണ്ട്.യുവ കായികതാരങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിചരണവും വൈദ്യസഹായവും ലഭ്യമാക്കുകയാണ് മെഡിക്കൽ സംഘത്തിന്റെ ലക്ഷ്യം. കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയുടെ സേവനം.

