എടപ്പാൾ:വള്ളത്തോൾ കോളേജിൽ നടന്നുവരുന്ന മഹാകവി വള്ളത്തോൾ ജയന്തി–മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്ദി സാഹിത്യോത്സവത്തിന് നാളെ സമാപനമാകും. മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളായ വള്ളത്തോളിന്റെയും അക്കിത്തത്തിന്റെയും സാഹിത്യ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇരുവരും നൽകിയ വിലപ്പെട്ട സംഭാവനകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യ-സാംസ്കാരിക ബോധം വളർത്തുന്നതിനും സാഹിത്യോത്സവം വേദിയാകുന്നു.
വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളോടെ നടന്നുവരുന്ന ആഘോഷങ്ങൾക്ക് നാളത്തെ സമാപനത്തോടെ തിരശ്ശീല വീഴും.

