സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചെന്നാരോപിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22ന് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
രാവിലെ 10ന് എം.എസ്.പി പരിസരത്തുനിന്ന് റാലി ആരംഭിക്കും. മാർച്ചിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഇതിന്റെ മുന്നോടിയായി ചേർന്ന ജില്ലാ നേതൃയോഗം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
കെ.കെ.എസ്. തങ്ങൾ പെരിന്തൽമണ്ണ, കെ.പി. ജമാൽ കരുളായി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, പി.കെ. ബഷീർ ഹാജി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ഷാഫി വെങ്ങാട്, മുനീർ പാഴൂർ, അഫ്ളൽ, ശുഹൈബ് ആനക്കയം എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ:
– ചെയർമാൻ: വടശ്ശേരി ഹസൻ മുസ്‌ലിയാർ
– ജനറൽ കൺവീനർ: പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
