Breaking
Sat. Jul 25th, 2026

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി  അഷ്‌റഫ് കൂട്ടായ്‌മ  സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി വിരുദ്ധ കാമ്പയിന് പൊന്നാനിയിൽ ഉജ്ജ്വല സമാപനം. കർമ്മ റോഡിൽ നടന്ന പ്രകടനത്തിനും പൊതുസമ്മേളനത്തിനുമൊടുവിലാണ് സമാപനച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
ചടങ്ങ് സി .വി സുധ   ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്  അഷ്‌റഫ് മവ്വൽ  അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്  സിദ്ധിഖ് മാവൂലവി അയിലക്കാട് മുഖ്യപ്രഭാഷണം നടത്തി.
എക്സൈസ് ഓഫീസർമാരായ ബാബു ,ബൈജു    എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
അശ്റഫ് മനരിക്കൽ, ഐ.പി. അശ്റഫ്, വാഴയൂർ അശ്റഫ്, അശ്റഫ് പള്ളിക്കര, അശ്റഫ് കാരി, അശ്റഫ് പി.സി എന്നിവർ നേതൃത്വം നൽകി. അശ്റഫ് കുഞ്ഞുട്ടി സ്വാഗതം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *