Breaking
Sat. Jul 25th, 2026

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ എതിർപ്പുമായി ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ക്ലീൻ കേരള കമ്പനിയുടെ നിർദേശവുമായി ബന്ധപ്പെട്ടായിരുന്നു കുറ്റിപ്പുറം പഞ്ചായത്ത് ഭരണസമിതിയും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയത്.
പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നിർദിഷ്ട പദ്ധതി ശക്തമായി എതിർക്കുന്നതായി ഭരണസമിതി യോഗത്തിൽ അറിയിക്കുകയായിരുന്നു.
ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ഒരു കാരണവശാലും ഈ പ്രദേശത്ത് ഇ-വേസ്റ്റ് നിർമാർജന കേന്ദ്രം സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. ജനങ്ങളുടെ ജീവനും ആരോഗ്യവും കുടിവെള്ള സ്രോതസ്സുകളും സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും യോഗം വ്യക്തമാക്കി.  എന്നാൽ പ്രദേശവാസികളുടെ ശക്തമായ ആശങ്കകളും നിലവിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുല്ലക്കുട്ടി, വൈ. പ്രസിഡന്റ് റിജിത ഷെലിജ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കെ പി സകീർ , പഞ്ചായത്ത് അംഗം  ആബിദ് വരിക്കപ്പുലാക്കൽ, വേലായുധൻ, പി കെ സകീർ , ഫിറോസ് വകയിൽ, ടി പി ശംസു , സകീർ മേലെത്തിൽ, ഷഹീർ ചെല്ലൂർ,
ക്ലീൻ കേരള കമ്പനി പ്രതിനിധികളായ സാബിർ, അജോഷ്, ജോ ചർച്ചയിൽ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *