Breaking
Thu. Jul 2nd, 2026

വാട്സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചർ നിർത്തിവെക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ. ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രം കത്തയച്ചു. വിഷയത്തിലെ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു..

ഉപയോക്താക്കളുടെ ഫോൺ നമ്പറിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നതെന്നാണ് മെറ്റ നേരത്തെ നൽകിയിരുന്ന വിശദീകരണം. ഇത് പ്രകാരം, യൂസർ നെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ഒരാൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും. ഇത് സ്വകാര്യത വർധിപ്പിക്കാനും അനാവശ്യമായ ഇടപെടലുകൾ കുറക്കാനും സഹായിക്കുമെന്നുമാണ് കമ്പനി വിലയിരുത്തിയത്. എന്നാൽ, ഇതിനാണ് കേന്ദ്രം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്..

ഫീച്ചറിനെ കുറിച്ച് വിശദമായ വിവരങ്ങൾ മൂന്ന് ദിവസത്തിനകം നൽകണമെന്നും കൂടിയാലോചനകൾ നടത്താതെ ഫീച്ചർ നടപ്പാക്കരുതെന്നും കേന്ദ്രം മെറ്റയ്ക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്..

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed