Breaking
Thu. Jul 2nd, 2026

ട്രെയിൻ യാത്രകൾ കൃത്യനിക്ഷ്ഠമാക്കാനും ട്രെയിൻ വൈകുന്നത് ഒഴിവാക്കാനും പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളുടെ ഓട്ടം തത്സമയം നിരീക്ഷിക്കുന്നതിനായി റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ട്രെയിനുകൾ വൈകുന്നത് വേഗത്തിൽ കണ്ടെത്താനും സർവിസുകൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കാനും റെയിൽവേ ഉദ്യോഗസ്ഥരെ സഹായിക്കുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സൗത്ത് കോസ്റ്റ് റെയിൽവേയുടെ വിജയവാഡ ഡിവിഷനാണ് ‘പങ്ച്വാലിറ്റി ബി.സെ.ഡ്‌.എ’ (Punctuality BZA) എന്ന് പേരിട്ടിരിക്കുന്ന ഈ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ട്രെയിനുകളുടെ നിലവിലെ അവസ്ഥ, സമയക്രമം, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ മൊബൈലിൽ ഉടനടി പരിശോധിക്കാൻ ഇത് റെയിൽവേ ജീവനക്കാരെ സഹായിക്കും. മുമ്പ് ഉപയോഗിച്ചിരുന്ന ഡെസ്‌ക്‌ടോപ്പ് അധിഷ്ഠിത സംവിധാനങ്ങളേക്കാൾ വേഗതയേറിയതും കാര്യക്ഷമവുമാണ് ഈ ആപ്പ്.

ആപ്പിന്‍റെ പ്രധാന സവിശേഷതകൾ:

ട്രെയിൻ സർവിസുകളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:

സെക്ഷൻ തിരിച്ചുള്ള ട്രെയിൻ വിവരങ്ങൾ:
ഓരോ മേഖലയിലൂടെയുമുള്ള ട്രെയിൻ സഞ്ചാരം ട്രാക്ക് ചെയ്യാം.

വൈകുന്ന ട്രെയിനുകളുടെ നിരീക്ഷണം:
ട്രെയിനുകൾ എവിടെയാണ് വൈകുന്നത് എന്ന് കണ്ടെത്താം.

♦️പങ്ച്വാലിറ്റി അസസ്‌മെന്റ് മൊഡ്യൂൾ സ്ഥിതിവിവരക്കണക്കുകൾ:

കൃത്യനിഷ്ഠ വിലയിരുത്തുന്നതിനുള്ള കണക്കുകൾ ലഭ്യമാക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed