Breaking
Tue. Aug 18th, 2026

സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവ്: അബ്ദുൽ മജീദ് അഹ്സനി

എടപ്പാൾ: സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അഭിപ്രായപ്പെട്ടു.
ജൂലൈ 10,11,12 തീയ്യതികളിൽ എടപ്പാളിൽ നടക്കുന്ന എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി നടന്ന പ്രാസ്ഥാനിക സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത പൊന്നാനി മേഖല പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി അധ്യക്ഷനായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി അൻവരി ഉദ്ഘാടനം ചെയ്തു. സമസ്ത പൊന്നാനി മേഖല സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജാഫർ ഷാമിൽ ഇർഫാനി ,സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, പി.ടി മുഹമ്മദ് അഫ്ളൽ, കെ എസ് സിദ്ധീഖ് മൗലവി ഐലക്കാട്, സി മുഹമ്മദ് നജീബ് അഹ്‌സനി, പി. മുഹമ്മദ് ഹബീബ് അഹ്സനി, റഫീഖ് അഹ്സനി കാലടി എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *