Breaking
Tue. Aug 18th, 2026

പാലപ്പെട്ടിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്ക്

പൊന്നാനി: വെളിയങ്കോട് പത്തുമുറി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുക്രിയകത്ത് അബു മകൻ മഷ്ഹൂദ് ആണ് മരണപ്പെട്ടത്..ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി അമ്പലത്തിന് പരിസരം സർവ്വീസ് റോഡിൽ കെ.എം.ടി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്..അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശികളായ അൻഷിഫ്, ഫാറൂഖ്, മഷ്ഹൂദ് എന്നിവരെ പുത്തൻപള്ളി കെ. എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മൂന്ന് പേരേയും കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും ചികിത്സയിലിരിക്കെ മഷ്ഹൂദ് മരണപ്പെടുകയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *