Breaking
Tue. Jul 14th, 2026

എടപ്പാൾ: റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രകാശ് പുളിക്കപറമ്പിൽ പ്രസിഡണ്ടായും, സന്തോഷ് kv സെക്രട്ടറിയായും,ഡോക്ടർ ഗസൽജലാൽ ട്രെഷററായും ചുമതലയേറ്റു.നിയുക്ത ഗവർണർ ദീപക് കോറോത്ത് വിശിഷ്ടാതിഥിയായി.അഷറഫ് ചെങ്ങനാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഡോക്ടർ നന്ദുബേബി,ഡോക്‌ടർ രോഹിത് ശശിധരൻ,AG ദിലീപ്കുമാർ,സുരേഷ് ബിന്ദുസ്റ്റീൽസ്,E പ്രതാപ് ,സുമേഷ്,ഷാജിസഫ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.
നിർദ്ധനരായ രണ്ട് പേർക്ക് റോട്ടറി എടപ്പാളിൻ്റെ ചികിത്സസഹായം പ്രസിഡണ്ട്പ്രകാശ്പുളിക്കപറമ്പിൽ ,ഡോക്‌ടർ ഗസൽജലാൽ എന്നിവർ അവർക്ക് കൈമാറി,
ധനലക്ഷ്മി ബാങ്കും റോട്ടറിഎടപ്പാളും സംയുക്തമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സാമ്പത്തിക സാക്ഷരത ബോധവൽക്കരണത്തിന് തുടക്കമിട്ടു,ധനലക്ഷ്‌മി ബാങ്ക് സീനിയർ മേനേജർ പ്രതാപ് എളാട്ട് പദ്ധതി അനാച്ഛാദനം ചെയ്തു.റോട്ടറി എടപ്പാളും റെയ്ഹാൻ ഐ ഹോസ്പിറ്റൽസും ചേർന്ന് നേത്രരോഗ തിമിര നിർമ്മാർജനത്തിനായ് വിഷൻ ഓൺ വിൽസ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു,റെയ്ഹാൻ MD ഡോക്ടർ സലാഹുദ്ദിൻ,അസിസ്റ്റൻ്റ് ഗവർണ്ണർ ദിലീപ്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു പ്രോഗ്രാം ഡയറക്ടർ ജിത്തു മേപറമ്പത്ത് സ്വാഗതവും സന്തോഷ് KV നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *