പൊന്നാനി: പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പൊന്നാണ് പൊന്നാനി സമ്മാന ഉത്സവം വളയംകുളം റൈസ് ആൻഡ് ഫിഷ് ഹോട്ടലിൽ വെച്ചു നടന്നു.EPSOA മലപ്പുറം ജില്ലാ സമ്മേളന ത്തോട് അനുബന്ധിച്ചു നടന്ന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ കാർ ലഭിച്ചത് പൊന്നാനി താലൂക്കിനാണ് അതിൻറെ വിതരണവും മറ്റുള്ള സമ്മാനങ്ങളും വിതരണം ചെയ്തുസമ്മേളനത്തിൽ താലൂക്ക് ജനറൽ സെക്രട്ടറി അജ്മൽ ലിംറ സ്വാഗതവും താലൂക്ക് പ്രസിഡൻറ് കബീർ ഷാജിയ അധ്യക്ഷൻ സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ബാബു സെഞ്ചറി നിർവഹിച്ചു.ഓൺലൈൻ വ്യാപാരവും നികുതി വെട്ടിച്ച് വിതരണം ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് പ്രൊഡക്റ്റുകൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഈ സാഹചര്യത്തിൽ, എറ്റവും മികച്ച ഇലക്ട്രിക്കൽ പ്ലംബിംഗ് പ്രൊഡക്ട്കളും ഏറ്റവും മികച്ച സേവനവും EPSOA മെമ്പർമാർ ഉറപ്പുവരുത്തണമെന്ന് ബാബു സെഞ്ചുറി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഫൈബ്രോസ് കേരള ഹെഡ് നവിൽ,വിഫോർ യു മാനേജിംഗ് ഡയറക്ടർ വിനിൽ, അജിത് കൊണ്ടോട്ടി, റഫീഖ് റോയൽ, റാഫി ഇന്ത്യൻ, ദേവദാസ് ഡി വൺ ,താലൂക്ക് ട്രഷറർ നിയാസ് ബിസ്മി എന്നിവർ സംസാരിച്ചു ഒന്നാം സമ്മാനം കാർ ഷാജിയ ചങ്ങരംകുളം കൊടുത്ത കൂപ്പൺ ആണ് കിട്ടിയത് ആ സമ്മാനം ലഭിച്ച മുഹമ്മദ് ഷംസീറിന് ജില്ലാ പ്രസിഡൻറ് ബാബു സെഞ്ചറി നൽകി രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടർ ബിസ്മി ഇലക്ട്രിക്കൽ എടപ്പാൾ നൽകിയ കൂപ്പണിനാണ് കിട്ടിയത് അത് ഗോപാലകൃഷ്ണൻ ടി പി എന്നയാൾക്ക് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നൽകിമൂന്നാം സമ്മാനമായ സൈക്കിളും നാലാം സമ്മാനമായ മൊബൈലും താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ വിതരണം ചെയ്തു
സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജില്ലാ ജോയിൻറ് സെക്രട്ടറി റഷീദ് സിറ്റിലൈറ്റ് സംസാരിച്ചു . റഫീക്ക് അമൽ ൻ്റെ നേതൃത്വത്തിൽ സംഗീതവിരുന്ന് ഒരുക്കി.
യോഗത്തിന്റെ നടത്തിപ്പിനു വേണ്ടി സഹീദുള്ള പൊന്നാനി, ഷംസുദ്ദീൻ അറേബ്യൻ, രജീഷ് പനമ്പാട്,പ്രഷീദ് അയങ്കലം അബ്ബാസ് ചങ്ങരംകുളം എന്നിവർ നേതൃത്വം നൽകി.

