Breaking
Thu. Aug 20th, 2026

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടില്‍ മുഹമ്മദ് റാഫി എന്ന സുല്‍ത്താന്‍ റാഫി (43)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കേസില്‍ 2 പേരെ ചങ്ങരംകുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കക്കിടിപ്പുറം കാവിലവളപ്പില്‍ അബ്ദുല്‍ ബാസിത്(39)എറവക്കാട് ഞാവലംകാട് തലക്കെട്ട് വീട്ടില്‍ മുഹമ്മദ് സഫ് വാന്‍(24)എന്നിവരെയാണ് അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 11ന് പുലര്‍ച്ചെ 5 മണിയോടെയാണ് ജോലിക്കായി പുറത്തിറങ്ങിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ നെല്ലിശ്ശേരിയിലെ താമസ സ്ഥലത്ത് നിന്ന് മൂന്ന് പേരടങ്ങുന്ന സംഘം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോയത്. കാറില്‍ വച്ച് മര്‍ദ്ധിച്ച് കയ്യിലുള്ള 2500 രൂ അപഹരിച്ച ശേഷം മൊബൈല്‍ പിടിച്ച് വാങ്ങി എക്കൗണ്ടില്‍ ഉണ്ടായിരുന്ന 8000 രൂപ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്തു.3 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്ത ശേഷം രണ്ട് കിലോമീറ്റര്‍ അകലെ കുറ്റിപ്പാലയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *