Breaking
Tue. Aug 25th, 2026

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

എടപ്പാൾ:പൊന്നാനി താലൂക്ക് ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് വൈകീട്ട് 4ന് എടപ്പാള്‍ ഗോള്‍ഡണ്‍ ടവറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സാംസകാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.വി എസ് ജോയ് എംഎല്‍എ അധ്യക്ഷനാകും. കെ പി നൗഷാദ് അലി എംഎല്‍എ വിശിഷ്ടാതിഥിയാകും. ഗസല്‍ ഗായകന്‍ ഷിഹാബ് പാലപ്പെട്ടിയുടെ ഗസല്‍, കുമാരി ഗംഗ ശശീധരന്റെ വയലിന്‍ എന്നിവയുണ്ടാകും.ചടങ്ങില്‍ വിവിധ മേഖലയില്‍ മികവ് നേടിയയവരെ ആദരിക്കും.പൊന്നാനി കാണുക പൊന്നാനി അറിയുക എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനുവേണ്ടി ഹൈവേയില്‍ ടൂറിസം ഗേറ്റ് വെ ആരംഭിക്കുന്നുണ്ടെന്നും ഇതിന്റെ പ്രൊജക്ട് പ്രദര്‍ശനം ചടങ്ങില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി സിന്ധു, അഷറഫ്,പൊന്നാനി താലൂക്ക് ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ സദാനന്ദന്‍,ഡയറക്ടര്‍മാരായ രതി കൃഷ്ണപ്രസാദ്, പി രാജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *