Wed. Aug 26th, 2026

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

ചങ്ങരംകുളം : ഓണാഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ സംഘടിപ്പിച്ച പൂക്കള മത്സരം ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ചെയർമാൻ പി. ബാലൻ ഉദ്ഘാടനം ചെയ്തു.വിവിധ ശാഖകളിൽ നിന്നായി നിരവധി ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. യൂണിയൻ വൈസ് ചെയർമാൻ പ്രജിത്ത് തേറയിൽ, രഘുനാഥ് സി.പി., ഷജിൽ ഐ.സി., ജയന്തി, പ്രിയ, രമണി, ഷീല നന്നംമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വിജയികളെ ജഡ്ജുമാരായ വിജയ ടീച്ചർ, സ്മിത ടീച്ചർ, റിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *