Breaking
Sun. Aug 30th, 2026

ബിയ്യംകായൽ ജലോത്സവം; ജലറാണി ചാമ്പ്യന്മാർ

പൊന്നാനി : പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജലറാണി ചാമ്പ്യന്മാരായി. ബിയ്യും കായൽ ജലോത്സവത്തി ൽ ഇനിയുള്ള ഒരു വർഷം ജലറാണി കിരീടം അലങ്കരിക്കും.ബിയ്യം ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കെട്ടുകോമ്പനടുമായി ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ പുളിക്കക്കടവ് കളിക്കൂട കൂട്ടായ്മയുടെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കല്ലിക്കാൻ രണ്ടാം സ്ഥാനവും നേടി. മൈനർ വിഭാഗത്തിൽ എ.എം.എം നഗർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ യുവരാജ ചാമ്പ്യന്മാരായി.പുളിക്കക്കടവ് ടി.ഡി.പി.യുടെ പുളിക്കക്കടവൻ രണ്ടാം സ്ഥാനവും മാറമുറ്റം നാട്ടുകൂട്ടം ക്ലബിന്റെ നാട്ടുകോമ്പൻ മൂന്നാം സ്ഥാനവും നേടി.ജലവീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷി നിർത്തി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മേജർ വിഭാഗത്തിൽ ജലറാണിയും മൈനർ വിഭാഗത്തിൽ യുവരാജയും വിജയതീരമണഞ്ഞത്.

മേജർ, മൈനർ വിഭാഗങ്ങളിലായി 37 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം,, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴബ്രം,, എറിക്കമണ്ണ, പുളിക്കക്കടവ് പത്തായി സെന്റർ എന്നിവിടങ്ങളിൽ നിന്നായി മേജർ വള്ളങ്ങളും മൈനർ വള്ളങ്ങളുമാണ് മത്സരിച്ചത്.ചലച്ചിത്രതാരം ഷൈൻ നിഗം ജലോത്സവം ഉദ്ഘാടനം ചെയ്തു.കെ.പി. നൗഷാദലി എ.എഫ്.എ അധ്യക്ഷത വഹിച്ചു. വി.എസ്. ജോയ് എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജിത്ത്, ബബിത, നൗഫൽ, വത്സലകുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *