എടപ്പാൾ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ബി.ആർ.സി ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എ. ബുഷറ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ, പഞ്ചായത്ത് അംഗങ്ങളായ ജുബൈരിയ, അച്യുതൻ കെ.പി., മിനി, രേഷ്മ, സൈഫുദീൻ, ശോബിക, സീന, ഷൈലജ, ഐ.സി.ഡി.എസ് ഓഫീസർ കൃഷ്ണേന്തു എന്നിവർ പങ്കെടുത്തു.

