ജില്ലയ്ക്ക് പുതിയ മൂന്ന് സബ്സ്റ്റേഷനുകൾ

മലപ്പുറം : ജില്ലയിൽ തടസ്സമില്ലാത്ത വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ മൂന്ന് സബ്‌സ്റ്റേഷനുകൾകൂടി വരുന്നു. 33 കെ.വി. ചങ്ങരംകുളം സബ്‌സ്റ്റേഷൻ, 33 കെ.വി. ഏലംകുളം സബ്‌സ്റ്റേഷൻ എന്നിവയുടെ നിർമാണോദ്ഘാടനങ്ങളും 110 കെ.വി. കാടാമ്പുഴ സബ്സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനവും നടന്നു.110 കെ.വി. കാടാമ്പുഴ സബ്സ്റ്റേഷൻ പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മരവട്ടം എം.കെ.എച്ച്. എം.എം.എൽ.പി. സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ മാറാക്കര പഞ്ചായത്ത്പ്സിഡന്റ് ഒ.കെ. സുബൈർ   അധ്യക്ഷനായി. എടയൂർ പഞ്ചായത്തിലും കോട്ടയ്ക്കൽ ടൗണിലും പുതിയ സബ്സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് എം.എൽ.എ. പറഞ്ഞു. 19.80 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷൻ നിർമിച്ചത്. മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിൽ മരവട്ടം ഗ്രേസ്‌വാലി കോളേജിനു സമീപം 115 സെന്റ് സ്ഥലം ഏറ്റെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. മലപ്പുറം ട്രാൻസ്‍മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മിനി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.

കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, കോട്ടയ്ക്കൽ നഗരസഭാ ധ്യക്ഷൻ കെ.കെ. നാസർ, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്‌മാൻ, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര, ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, ജില്ലാപഞ്ചായത്ത് കാടാമ്പുഴ ഡിവിഷൻ അംഗം ഡോ. കെ.പി. വഹീദ, മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത, മാറാക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ മുഫീദ അൻവർ, കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തംഗം വി.പി. സുഹറാബി തുടങ്ങിയവർ പങ്കെടുത്തു.33 കെ.വി. ചങ്ങരംകുളം സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം കെ.പി. നൗഷാദലി എം.എൽ.എ. നിർവഹിച്ചു. പന്താവൂർ വി.വി.കെ. കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്‌മായിൽ അധ്യക്ഷയായി. കെ.എസ്.ഇ.ബി. ലിമിറ്റഡ് തിരൂർ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി.എ. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചങ്ങരംകുളം സബ്‌സ്റ്റേഷന് ഭൂമി നൽകിയ ഭൂവുടമ വി.പി. സുഹറയെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ആസിയ ഇബ്രാഹിം, ശാന്തിനി രവീന്ദ്രൻ, കെ. വത്സലകുമാർ, ജില്ലാപഞ്ചായത്തംഗം അഷ്ഹർ പെരുമുക്ക്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജ്ന ഫിറോസ്, അശ്വതി സന്തോഷ്, ആലങ്കോട് പഞ്ചായത്തംഗം കെ.വി. അബൂബക്കർ സിദ്ദിഖ്, കെ.എസ്.ഇ.ബി ഡയറക്ടർ ജനറേഷൻ എം.പി. രാജൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ ഡിവിഷൻ പൊന്നാനി) ഡി.ടി. ദീപിക തുടങ്ങിയവർ സംസാരിച്ചു.ഏലംകുളത്ത് നിർമിക്കുന്ന 33 കെ.വി. സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ഏലംകുളം ശുഭം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ഷഹീനമോൾ അധ്യക്ഷയായി. മഞ്ചേരി ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സബിത സലാം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗ ങ്ങളായ എ.ടി. ഷാജിത, സി. സുകുമാരൻ, ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാരതി, പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ ഷീന പുലാക്കൊടി, വി.പി. ജലീൽ, ഏലംകുളം പഞ്ചായത്തംഗം രമ്യ മാണിത്തൊടി, കെ.എസ്.ഇ.ബി. ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, മലപ്പുറം ട്രാൻസ്‍മിഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ വി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *