പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘താളം’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

പൊന്നാനി: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘താളം’ ഭിന്നശേഷി കലോത്സവം ഫ്ലൂട്ടിസ്റ്റ് ശ്രീരാജ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂർ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിമൽ സ്വാഗതവും ശിശുവികസന പദ്ധതി ഓഫീസർ സി.എസ്. ബിന്ദു നന്ദിയും പറഞ്ഞു.

വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, പഞ്ചായത്തംഗങ്ങളായ ആസിയ പറക്കുഴിയിൽ, സന്ദീപ് വിജയൻ, ടി. പത്മജ, ടി.പി. ശ്രീജിത്ത്, അബ്ദുൾ നാസർ, പി.പി. നൗഫൽ, ഷീന മൈലാഞ്ചിപ്പറമ്പിൽ, സൗമ്യ മുഹമ്മദ്, ഹർഷൽ ഫജർ, ബൽക്കീസ് കൊരണപ്പറ്റ, ഫർഹാന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. മഞ്ജുഷ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *