മാതൃകാ വട്ടംകുളം ക്യാമ്പയിന് തുടക്കം

വട്ടംകുളം: പഞ്ചായത്തിൽ നടപ്പാക്കുന്ന ‘സീറോ വേസ്റ്റ് മാതൃകാ വട്ടംകുളം’ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ‘നിർമലം നവയുഗം ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വി.എസ്. ജോയ് എംഎൽഎ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ അന്നേദിവസം തന്നെ തരംതിരിച്ച് എംസിഎഫുകളിൽ കെട്ടിക്കിടക്കാതെ നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. എക്കോ വേൾഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനരൂപരേഖ തയ്യാറാക്കിയത്. നിലവിലുള്ള 40 അംഗ ഹരിതകർമസേനയെ 100 അംഗങ്ങളായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

സ്ക്രാപ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഇനോക്കുലം നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. ഹരിതകർമസേനയ്ക്ക് അനുവദിച്ച രണ്ടാമത്തെ വാഹനത്തിന്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഭാഗമായി ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനവും ശുചിത്വ സന്ദേശ വിളംബര റാലിയും സംഘടിപ്പിച്ചു.

പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എം.ജി. സുരേഷ്, എക്കോ വേൾഡ് ചെയർമാൻ ഇബ്രാഹിം സാഹിബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹരിതകർമസേനയുടെ വിവരശേഖരണ ഫോമിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുജീബ് പൂളക്കൽ നിർവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *