കുറ്റിപ്പുറം : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.
ദീർഘകാല അടിസ്ഥാനത്തിൽ മിനി പമ്പയെയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് വി.എസ് ജോയ് എം.എൽ.എ യോഗത്തിൽ പറഞ്ഞു. കുറ്റിപ്പുറം മിനി പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും,വിരി വെക്കാനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏകോപിതമായി ഒരുക്കുന്നതിനാണ് യോഗം ലക്ഷ്യമിട്ടത്. തീർത്താടകർക്ക് ആവശ്യമായ പാർക്കിങ് ഇല്ലാത്തതായിരുന്നു മിനി പമ്പയിലെ ഏറ്റവും വലിയ പ്രശ്നം.ഇതിന് പരിഹാരമായി കഴിഞ്ഞ ദിവസം പി.ഡബ്ലിയു.ഡി മിനിസ്റ്ററുടെ ചേമ്പറിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ എം.എൽ.എ പ്രശ്നം ഉന്നയിക്കുകയും പരിഹാരമായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പാർക്കിങ്ങിനായി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്

