Breaking
Mon. Oct 12th, 2026

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്: പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

ചങ്ങരംകുളം : ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ) കോഴിക്കോട് മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ഡിജിറ്റല്‍ ഫെസ്റ്റ് കോഡക്‌സില്‍ പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പെരിഞ്ഞനം മഹ്‌മൂദിയ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. കെ ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 10 വിഭാഗങ്ങളിലായി 48 മത്സര ഇനങ്ങളാണ് ഫെസ്റ്റില്‍ അരങ്ങേറിയത്. ടെക് ടോക്ക്, റോബോട്ടിക്സ്, വെബ് ഡിസൈനിങ്, വിഷ്വല്‍ കോഡിങ്, പ്രോഗ്രാമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ഐ ഒ ടി, ഗെമിഫയിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളിലായിരുന്നു മത്സരങ്ങള്‍.

ഫെസ്റ്റിലെ സംസ്ഥാനതല വിജയികള്‍ക്ക് ഡിസംബറില്‍ നടക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും, 2027 ജനുവരിയില്‍ മലേഷ്യയില്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റിലും, ഫെബ്രുവരിയില്‍ യു എസില്‍ വേള്‍ഡ് ഡിജിറ്റല്‍ സമ്മിറ്റിലും പങ്കെടുക്കാനുള്ള അര്‍ഹത ലഭിക്കും. സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍പേഴ്സൺ ഡോ. മധുകുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഫ്‌സല്‍ കൊളാരി, കെ എം ശരീഫ് ബുഖാരി കെ അന്‍സാര്‍, മഹ്‌ളറ സെക്രട്ടറി അബ്ദുല്ല, അജ്മല്‍ സഖാഫി പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഐ ടി വിഭാഗം അധ്യാപകരായ ശ്രുതി, തസ്‌നിയ എ. ഖാദര്‍, ഫൈസ പി എച്ച്., ഫാബിയ, മുഫീദ സി., ശൈഖ കെ. എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *