മഞ്ചേരി: പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങൾ ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവജന മാർച്ച് നടത്തി.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുക, സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, ചികിത്സാപ്പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സ്വകാര്യ മേഖലയെ സഹായിക്കാൻ സർക്കാർ പൊതുജനാരോഗ്യ സംവിധാനത്തെ കൈയൊഴിയുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.
മഞ്ചേരി സി.ഐ.ടി.യു സെന്ററിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്നു. മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു.
തുടർന്ന് നടന്ന ധർണ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഷബീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. നീതു, എൻ.എം. ഷഫീഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ. അഫ്സൽ, പി. രതീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സജാദ്, എ. അനസ്, പി. സുമി ഷിജിൽ എന്നിവർ സംസാരിച്ചു. മഞ്ചേരി ബ്ലോക്ക് സെക്രട്ടറി സി. വിപിൻ നന്ദി പറഞ്ഞു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

