Breaking
Thu. Oct 15th, 2026

ബില്ലിംഗ് തർക്കങ്ങൾക്ക് വിരാമം; ആശുപത്രികളിൽ ചികിത്സാനിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം; മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം..!

ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാനിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കർശന നിർദേശം നൽകി. നിലവിലെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചു.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എളുപ്പത്തിൽ കാണാവുന്ന രീതിയിൽ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നിരക്കുകൾ ക്രമീകരിക്കണം. ചികിത്സാ ചെലവ് മുൻകൂട്ടി മനസ്സിലാക്കാനും സാമ്പത്തിക ആസൂത്രണം നടത്താനും ഇത് പൊതുജനങ്ങൾക്ക് സഹായകമാകും.

ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും ആരോഗ്യ മേഖലയിലെ സുതാര്യത വർധിപ്പിക്കാനും ഈ നടപടി വഴിയൊരുക്കും. ‘ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ട് 2010’, ‘ചട്ടങ്ങൾ 2012’ എന്നിവയിലെ വ്യവസ്ഥകൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

​ആയുഷ് ഉൾപ്പെടെയുള്ള മെഡിക്കൽ ടൂറിസം മേഖലകളിൽ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശ രോഗികളുടെ ചികിത്സാനിരക്കുകളിലും പാക്കേജുകളിലും സുതാര്യത ഉറപ്പാക്കാൻ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വ്യക്തമായ നിരക്കുകൾ പ്രദർശിപ്പിക്കുന്നത് വിദേശ രോഗികൾക്ക് ആശ്വാസകരമാവുകയും ബില്ലിംഗ് പരാതികൾ കുറയ്ക്കുകയും ചെയ്യും.

മെഡിക്കൽ, ആയുഷ് ചികിത്സാരംഗത്ത് ഇന്ത്യയുടെ ആഗോള വിശ്വാസ്യത ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും, വിഷയം ചീഫ് സെക്രട്ടറിമാർ വ്യക്തിപരമായി ശ്രദ്ധിക്കണമെന്നും കത്തിൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *