Breaking
Thu. Oct 15th, 2026

പൊന്നാനി– ഗുരുവായൂർ സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യാൻ പേടിക്കണം; റോഡരികിൽ പൈപ്പുകളും വൈദ്യുത പോസ്റ്റുകളും

എരമംഗലം: ഏതു സമയത്തും അപകടം ഉണ്ടാക്കുന്ന രീതിയിലാണ് പൊന്നാനി–ഗുരുവായൂർ സംസ്ഥാന പാതയിലെ എരമംഗലം മുതൽ പെരുമ്പടപ്പ് വരെയുള്ള റോഡിന്റെ ഇരുവശത്തെയും സ്ഥിതി. റോ‍ഡരികിൽ അട്ടിയിട്ട ഇരുമ്പ് പൈപ്പുകൾ, കോൺക്രീറ്റ്– ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ, പൊതുമരാമത്ത് മുറിച്ചു മാറ്റിയ മരത്തടികൾ എന്നിവയാണ് മാസങ്ങളായി ഇവിടെ കിടക്കുന്നത്. എരമംഗലം, കളത്തിൽപടി, പാറ, നാക്കോല എന്നീ ഭാഗങ്ങളിലാണ് ഇത് അപകടകരമായുള്ളത്. ഒട്ടേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. ജീവാപായമുണ്ടായില്ലെന്നത് മാത്രം ആശ്വാസം. ഇവ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അവർക്കു റോഡിലേക്കു കയറിനടക്കേണ്ട സ്ഥിതിയാണ്. അതും അപകടസാധ്യതതന്നെ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *