Breaking
Thu. Oct 15th, 2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു.. കോൺഗ്രസ്..

പൊന്നാനി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ വിവിധ തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച് ജനാധിപത്യം അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി ടി അജയ് മോഹനൻ ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്യുവാൻ അധികാരമുള്ള ലോകസഭാ പ്രതിപക്ഷ നേതാവിനെയും മറ്റു എംപിമാരെയും അറസ്റ്റ് ചെയ്യുവാൻ നിർദ്ദേശം നൽകുന്ന കേന്ദ്രസർക്കാർ വിവിധ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി പുറത്തു വരാതിരിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അജയ് മോഹനൻ ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. മുൻ എംപി സി ഹരിദാസ് ,ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, സി ജാഫർ, എം അബ്ദുല്ലത്തീഫ്, കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഹിളർ കാഞ്ഞിരമുക്ക്, ജാസ്മിൻആരിഫ്, എം അമ്മുക്കുട്ടി, എം ഷംസുദ്ദീൻ, എ വി ഉസ്മാൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *