Breaking
Fri. Oct 16th, 2026

പൊന്നാനി ഉപജില്ലാ കായികമേള: എം.ഐ. ഗേൾസ്, പള്ളപ്രം ഓവറോൾ ജേതാക്കൾ

പൊന്നാനി : ഉപജില്ലാ കായികമേള സമാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങ ളിലായി 222 പോയിന്റ് നേടി പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 185 പോയിന്റുമായി പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും, 135 പോയിന്റുമായി മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ പള്ളപ്രം എ.എം.എൽ.പി. സ്കൂൾ (37 പോയിന്റ്) ചാമ്പ്യന്മാരായി. എരമംഗലം യു.എം.എം.എൽ.പി. സ്കൂൾ (32 പോയിന്റ്) ന്യൂ എൽ.പി. സ്കൂൾ പൊന്നാനി (31 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്‌ജൂനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. മാറഞ്ചേരി, എം.ഐ. ഗേൾസ് പുതുപൊന്നാനി, എ.വി.എച്ച്.എസ്.എസ്. കൂടുതൽ പോയിന്റുകൾ നേടി. യു.പി. കിഡ്ഡീസ് വിഭാഗത്തിൽ സി.എം.എം.യു.പി. സ്കൂൾ എരമംഗലം, പി.എൻ.യു.പി. സ്കൂൾ കാഞ്ഞിരമുക്ക്, എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ. സമ്മാനദാന ചടങ്ങ് പൊന്നാനി നഗരസഭാ കൗൺസിലർ സൗദ നാലകത്ത് ഉദ്ഘാടനംചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *