Breaking
Fri. Oct 16th, 2026

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഷെൽട്ടർ എടപ്പാളും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പ് എടപ്പാൾ എ.ഇ.ഒ. ആശ ജോസ് ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ എടപ്പാൾ ഉപജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ അർജുൻ പി. സ്വാഗതം പറഞ്ഞു.ഷെൽട്ടർ എടപ്പാൾ വൈസ് പ്രസിഡന്റ് സി.എസ്. മോഹൻദാസും ഷെൽട്ടർ ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി ടി.കെ., മുരുകേശൻ എന്നിവരും ആശംസകൾ നേർന്നു. വിദ്യാരംഗം ജോയിന്റ് കൺവീനർ ജൂലി വി.എം. നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *