Breaking
Sat. Oct 17th, 2026

അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ രണ്ട് മാസം സമയം അനുവദിച്ചു

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനായി സര്‍ക്കാര്‍ രണ്ട് മാസം സമയം അനുവദിച്ചു. ഒക്ടോബര്‍ ഒന്‍പതു മുതല്‍ രണ്ട് മാസത്തേക്കാണ് അവസരം. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തി അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സർക്കാർ/അർദ്ധ സർക്കാർ / പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താല്ക്കാലിക ജീവനക്കാർ ഒഴികെ) ആദായ നികുതി ദാതാക്കൾ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുളളവർ, സ്വന്തമായി ഒരേക്കറിനു മുകളിൽ ഭൂമിയുളളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണ്ണമുളള വീടോ ഫ്ലാറ്റോ ഉളളവർ,നാലു ചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സർക്കാർ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനമുളളവർ തുടങ്ങിയ വിഭാഗത്തിൽപെടുന്നവർ മുൻഗണനാ കാർഡിന് അർഹരല്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *