Breaking
Thu. Oct 22nd, 2026

എടപ്പാളിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ പോക്കറ്റിൽ എംഡിഎംഎ; അറസ്റ്റ്.

പെരിന്തൽമണ്ണ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റിൽനിന്ന് 21.42 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.

എടപ്പാളിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ സിബിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.

പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി എംഡിഎംഎ പിടിച്ചെടുത്തു. കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കുള്ള ബന്ധങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *