Breaking
Fri. Oct 23rd, 2026

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ താൽക്കാലിക നിയമനം; അപേക്ഷകൾ 31 വരെ

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ടെലിഫോൺ അറ്റൻഡർ, ഫുൾ ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യതകൾ

– ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ: ഏഴാം ക്ലാസ് വിജയം, എൽഎംവി ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്.
– ടെലിഫോൺ അറ്റൻഡർ: ഏഴാം ക്ലാസ് വിജയം.
– ഫുൾ ടൈം സ്വീപ്പർ: എഴുത്തും വായനയും അറിയണം.

പ്രായപരിധി: 18–50 വയസ്സ്.

അപേക്ഷിക്കേണ്ട വിധം: ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പറും വിലാസവും നിർബന്ധമായും രേഖപ്പെടുത്തണം.

📅 അവസാന തീയതി: ഒക്ടോബർ 31, വൈകിട്ട് 5 മണി

📍 അപേക്ഷ ലഭിക്കേണ്ട വിലാസം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, കരിപ്പൂർ.

📞 ഫോൺ: 0483 2710717

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *