Breaking
Fri. Oct 23rd, 2026

ഗുരുവായൂർ ഏകാദശി വിളക്കുകൾക്ക് ഇന്ന് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾക്ക് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21-നാണ്.

വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, പുരാതന കുടുംബങ്ങൾ എന്നിവർ വഴിപാടായി സമർപ്പിക്കുന്ന വിളക്കുകളോടനുബന്ധിച്ച് കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.

ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഭക്തിനിർഭരമായ ആഘോഷങ്ങൾക്കാണ് തുടക്കമാകുന്നത്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *