Breaking
Sat. Jul 25th, 2026

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി ചങ്ങരംകുളം മേഖലയിൽ പ്രവർത്തിക്കുന്ന പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുമായി കൂടി കാഴ്ച നടത്തി. പ്രാദേശിക ഭരണ കൂടങ്ങളുടെ നേട്ടങ്ങളും, കോട്ടങ്ങളും ചൂണ്ടി കാണിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്ന് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ പറഞ്ഞു.എല്ലാ വാർഡികുളിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമ പ്രവർത്തകരുടെ സഹായം വേണമെന്നും,വികസന പ്രവർത്തനത്തിലോ, മറ്റു പ്രവർത്തനങ്ങളിലോ ജനങ്ങളുടെ പരാതികൾ ഉണ്ടെങ്കിൽ പഞ്ചായത്ത് ഭരണ സമതിയുടെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നും പ്രസിഡന്റ് ചൂണ്ടി കാട്ടി.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടന്നു വരുന്നുണ്ടെങ്കിലും പല ഭാഗങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടി കാട്ടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *