Breaking
Sat. Jul 25th, 2026

പെരുന്നാൾ തിരക്ക് ഒഴിവാക്കാൻ പൊന്നാനിയിൽ പ്രത്യേക ഗതാഗത ക്രമീകരണം; ബീച്ചിലേക്കും കർമ റോഡിലേക്കും പോകുന്നവർക്ക് രണ്ട് വഴി സംവിധാനം

പൊന്നാനി: പെരുന്നാൾ ദിവസങ്ങളിൽ പൊന്നാനി ബീച്ചിലേക്കും കർമ റോഡിലേക്കും എത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വാഹനത്തിരക്ക് കുറയ്ക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി അകത്തേക്കും പുറത്തേക്കുമായി പ്രത്യേക വഴികൾ ഉൾപ്പെട്ട രണ്ട് വഴി (Two-way) ഗതാഗത ക്രമീകരണവും നടപ്പിലാക്കും.

അകത്തേക്ക് പ്രവേശിക്കേണ്ട വഴികൾ:

കോടതിപ്പടി റോഡ്

ജിം റോഡ്

പഴയ ചമ്രവട്ടം കടവ് (പൈതൽ ജാറം) വഴി

പുറത്തേക്ക് പോകേണ്ട വഴികൾ:

ചാണ റോഡ്

ചന്തപ്പടി റോഡ്

കുറ്റിക്കാട് റോഡ്

ഈശ്വരമംഗലം ശ്മശാനം റോഡ് വഴി

സന്ദർശകരുടെ സൗകര്യാർത്ഥം പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കും. പൊന്നാനി നഗരസഭ, പോലീസ്, കോസ്റ്റൽ പോലീസ്, റവന്യൂ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

പെരുന്നാൾ അവധി ദിവസങ്ങളായ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ ഗതാഗത ക്രമീകരണം പ്രാബല്യത്തിൽ വരിക. പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *