Breaking
Wed. Jul 1st, 2026

ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, അടുത്തിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര പ്രതിഭകളായ ഭാരതിരാജ, സലിം കുമാർ, ഭാഗ്യരാജ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കാണി ഫിലിം സൊസൈറ്റി ഹാളിൽ വെച്ച് ചേർന്ന പരിപാടിയിൽ പി. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
​ഇ. ജയകൃഷ്ണൻ, നന്ദൻ എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഇന്ത്യൻ സിനിമയ്ക്കും മലയാള ചലച്ചിത്ര ലോകത്തിനും ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ പ്രഭാഷകർ അനുസ്മരിച്ചു.
​ചടങ്ങിൽ വി. മോഹനകൃഷ്ണൻ സ്വാഗതവും പി. ബി. ഷീല നന്ദിയും രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം, അന്തരിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മാസ്റ്റർപീസ് ചിത്രമായ ‘മുതൽ മര്യാദൈ’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *