Breaking
Mon. Aug 17th, 2026

ജിയോക്ക് നല്‍കാനുള്ളത് വലിയ തുക; സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു. ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയതിനേതുടര്‍ന്നാണ് സംഭവം. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായതെന്നാണ് വിവരം. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റര്‍നെറ്റ് കമ്പനിക്കുള്ള പണം നല്‍കുന്നതിന് തടസ്സമായത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്താതായി. ഇതിനാല്‍ തന്നെ എഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ പറ്റാത്ത അവസ്ഥയാണ്. 2023 എപ്രില്‍ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗ് നിയന്ത്രിക്കുക, മനുഷ്യസഹായമില്ലാതെ തത്സമയം തെറ്റുകള്‍ കണ്ടെത്തുക, പിഴ ചുമത്തുന്നതിലെ അഴിമതിയും തര്‍ക്കങ്ങളും ഒഴിവാക്കി സുതാര്യത ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍

Related Post

Leave a Reply

Your email address will not be published. Required fields are marked *