Breaking
Thu. Jul 16th, 2026

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ അഭിമുഖത്തിൽ പുസ്‌തകങ്ങൾ വായനക്കാർക്കായി വീടുകളിലേക്ക് എത്തിക്കുന്നത്.’ കമ്മ്യൂണിറ്റി റീഡിംഗ് പ്രോഗ്രാം’എന്ന പദ്ധതിയുടെ ലോഞ്ചിംഗ് കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ നിർവ്വഹിച്ചു. ലൈബ്രറികളിൽ പോയി പുസ്‌തകങ്ങൾ വാങ്ങിക്കുവാൻ സാധിക്കാത്തവർക്കും കിടപ്പ് രോഗികൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. എടപ്പാളിലെയും പരിസര പ്രദേശങ്ങളിലേയും ആവശ്യക്കാർക്കായി എൻ.എസ്.എസ് വളണ്ടിയേഴ്‌സ് തന്നെ പുസ്‌തകങ്ങൾ എത്തിക്കുകയും തിരിച്ച് വാങ്ങിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് യൂണിറ്റുകൾക്ക് കീഴിലുള്ള കിടപ്പ് രോഗികൾക്ക് പോസ്റ്റൽ മുഖേനയും ഈ പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്. വിദ്യാർഥികളും അധ്യാപകരും കൂടിചേർന്ന്,സൗജന്യ പ്ലാറ്റ്ഫോം ഉപയോഗിച്ച് തയ്യാറാക്കിയ ലൈബ്രറി വെബ്സൈറ്റിലൂടെയാണ് പുസ്‌തകങ്ങളുടെ ഓർഡർ സ്വീകരിക്കുന്നത്. www.dhohsslibrary.com എന്ന ലിങ്ക് ഉപയോഗിച്ച് ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. സൗജന്യമായാണ് ഈ സേവനങ്ങൾ നല്കുന്നത്.ലോക പ്രശസ്തമായ കോഹ ലൈബ്രറി സോഫ്‌റ്റ്വെയറാണ് പുസ്‌തകങ്ങൾ ക്രയവിക്രയം ചെയ്യുന്നതിനായി ഇവിടെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.പുസ്തങ്ങൾ ക്രോഡീകരിക്കുന്നതിനായി ഡ്യൂവീ ഡെസിമൽ ക്ലാസിഫിക്കേഷൻ രീതിയാണ് ഇവിടെ അവലംബിച്ച് കൊണ്ടിരിക്കുന്നത്.ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനത്തെ അപൂർവം ചില ഹയർ സെക്കൻ്ററി സ്‌കൂൾ ലൈബ്രറികളിൽ ഒന്നാണ് ഐറിനാസ് ലൈബ്രറി.അത് പോല വിദ്യാർഥികളെ വായനയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി,കോമേഴ്‌സ് എ,2005-2007 ബാച്ച് ഒരു വായനോദ്യാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *