Breaking
Thu. Jul 16th, 2026

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത് തുടക്കമാകും. ‘ റ’ പാലത്തിനരികിൽ നിന്നാണ് ആദ്യ ഘട്ടം നടപ്പിലാക്കുക.
വിനോദ സഞ്ചാരികളെ ആഘർഷിപ്പിക്കുന്ന തരത്തിൽ നിളയോരം പാർക്കിൽ വരുന്ന സ്വപ്ന പദ്ധതികളുടെ തുടക്കമായാണ് പുഴ യോര പാത യാഥാർത്ഥ്യമാകുന്നന്നത്. കുറ്റിപ്പുറം പഞ്ചായത്തിൻ്റെ വികസന നേട്ടത്തിൽ പൊൻ തൂവൽ ചാർത്തുന്നതായി മാറും പ്രസ്തുത പദ്ധതി.
ആഭ്യന്തര ടൂറിസം രംഗത്ത് നിളയോരം പാർക്കിൻ്റെ കുതിച്ചു ചാട്ടത്തിന് നാഴികകല്ലാകുന്ന ദീപാലംകൃതമായ പുഴയോര പാത പദ്ധതിയാണ് ആസൂത്രണത്തിലുള്ളത്.

ജില്ല വികസന സമിതി യോഗത്തിൽ പാർലമെൻ്റ് മെമ്പർ ഡോ.അബ്ദുസ്സമദ് സമദാനിയുടെ പ്രതിനിധി ഇബ്രാഹിം മുതൂർ ഉന്നയിച്ച നിർദേശം പരിഗണിച്ചാണ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചത്.
. സാധ്യത പഠന റിപ്പോർട്ട് ഡി ടി പി സി തയ്യാറാക്കിയിട്ടുണ്ട്. .ജോഗിംഗ്, പ്രഭാത – സായാഹ്ന സവാരി എന്നിവയോടപ്പം,ആഭ്യന്തര വിനോദ സാധ്യതയുടെ മിഴി തുറക്കുന്നതുമായ പദ്ധതികൾ യോഗത്തിൽ വിഭാവനം ചെയ്തിരുന്നു. കുറ്റിപ്പുറം ടൗണിൽ നിന്നും ദേശീയപാതചാരി നിർദ്ദിഷ്ട പുഴയോര പാത ആരംഭിച്ച് പാലത്തിന് താഴെ കൂടി നിളയോരം പാർക്കിലേക്ക് ദീപാലംകൃത പാതയാണ് ഇബ്രാഹിം മൂതൂരിൻ്റെ നിർദ്ധേശത്തിലുള്ളത്. ദേശീയപാതയിലെ യാത്രക്കാരെ ആകർഷിക്കുന്നതിനാൽ ഭാവിയിൽ ഇടത്താവള ഹബ്ബായി മാറാനുള്ള സാധ്യതയും പദ്ധതിക്കുണ്ട്. ഒരു കോടി രൂപയുടെ വികസനം നിള പാർക്കിൽ നടക്കുമ്പോൾ വിനോദ സഞ്ചാരികൾക്ക് പറന്നിറങ്ങാൻ ഹെലിപ്പാടും ആലോചനയിലുണ്ട്. സ്ഥലമെടുപ്പും മറ്റും സംബദ്ധിച്ച് ചർച്ച ചെയ്യാൻ കുറ്റിപ്പുറം പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെ യോഗവും ചേർന്നിരുന്നു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ മേൽനോട്ടത്തിലായിരുന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്.
സർക്കാർ സ്ഥലം സർവ്വെ നടത്തി കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയുമുണ്ടായി.
മിനി പമ്പ വികസനത്തിൻ്റെ അനുബന്ധ പദ്ധതിയായി നിളയോരം പാർക്ക് കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനം നടപ്പിലാക്കാനാണ് യോഗത്തിൽ തീരുമാനമെടുത്തത്. അതിൻ്റെ തുടക്കമായാണ് ഇന്ന് സർവ്വെ ആരംഭിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *