Breaking
Tue. Aug 25th, 2026

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി: പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല

ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല.വിദ്യാർഥികൾക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാൻ പോർട്ടലും തുറക്കും. സർവകലാശാലയിൽ പഠിച്ചിറങ്ങുന്നവർക്കായി ഇൻ-ഹൗസ് പ്രവേശനപ്പരീക്ഷയാകും നടത്തുകയെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. യു.ജി.സി. ചട്ടങ്ങൾക്കനുസരിച്ചാണ് ഈ പരീക്ഷ നടത്തുന്നത്. ഈമാസം തന്നെ അപേക്ഷിക്കാനുള്ള പോർട്ടൽ പുറത്തിറക്കും. നാലാംവർഷം 7.5 സി.ജി.പി.എ. നേടുന്നവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് 7.0 സി.ജി.പി.എ. വേണം. ഇവരിൽ പ്രവേശനപ്പരീക്ഷ പാസായി യോഗ്യത നേടുന്നവർക്ക് പിഎച്ച്.ഡി. പ്രവേശനം ലഭിക്കും. 2026-’27 വർഷം പഠിച്ചിറങ്ങുന്ന പ്രഥമ നാലുവർഷ ബിരുദ കോഴ്‌സിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദം നേടാതെത്തന്നെ പിഎച്ച്.ഡി. പ്രവേശനം നൽകാൻ സർവകലാശാല നേരത്തേ തീരുമാനിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *