Breaking
Mon. Sep 7th, 2026

അധ്യാപനം തൊഴിൽ മാത്രമല്ല, തപസ്യയാണ്: അഡ്വ. വി. എസ്. ജോയ് എം.എൽ.എ

എടപ്പാൾ: അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, അതൊരു തപസ്യയാണെന്ന് അഡ്വ. വി. എസ്. ജോയ് എം.എൽ.എ പറഞ്ഞു. ചേകന്നൂർ എ.ജെ.ബി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു കുട്ടിയുടെ ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ അധ്യാപകന് കഴിയുമെന്നും ഡോക്ടർമാരെയും എൻജിനീയർമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ വാർത്തെടുക്കുന്നത് അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ തൊഴിലുകളിലും മഹത്തരമാണ് അധ്യാപനമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിദ്യാലയത്തിലെ പൂർവ അധ്യാപകരായ ഇബ്രാഹിം മൂതൂർ, ടി.പി. അനിൽ, പത്മിനി പി.കെ. എന്നിവരെ ആദരിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗം ജാഫർ, സുനിൽ കുറ്റിപ്പാല, പ്രധാനാധ്യാപിക സി.പി. സതി, പി.ടി.എ. പ്രസിഡന്റ് സുഹറ മൂതൂർ, പ്രേമകുമാരി എ.പി., ആകാശ് കെ., ആലിയത്ത് എം.വി., ജ്യോതി കൃഷ്ണ എന്നിവർ സംസാരിച്ചു. ഷറഫിയ, സീമ പി., മുഹ്സിന, അഹന്യ, റഹീന, ലുബ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *