Breaking
Mon. Sep 7th, 2026

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

കേരള പോലീസിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിന് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുധീർ കെ. എസ്. ദേശീയ അന്വേഷണ ഏജൻസിയായ NIA (National Investigation Agency) യിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നു. കുറ്റാന്വേഷണ രംഗത്തെ മികവും ആത്മാർത്ഥമായ സേവനവും കൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സുധീർ കെഎസ്. കുറ്റിപ്പുറം മേഖലയിൽ നിർണായകമായ നിരവധി കേസുകളുടെ അന്വേഷണങ്ങളിൽ മികവ് തെളിയിച്ച അദ്ദേഹം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം MDMA കുറ്റിപ്പുറത്ത് അതിസാഹസികമായി പിടികൂടിയ നടപടിയിലും നിർണായക പങ്കുവഹിച്ചു.

സേവന മികവിനുള്ള അംഗീകാരമായി 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.സങ്കീർണ്ണമായ കേസുകൾ ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച മികവ് ഏറെ ശ്രദ്ധേയമാണ്.കേരള പോലീസിലെ 30 വർഷത്തെ അനുഭവസമ്പത്തും അന്വേഷണ രംഗത്തെ പ്രാഗത്ഭ്യവും ഇനി ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസിയായ NIAയിൽ പ്രയോജനപ്പെടുമെന്നത് അഭിമാനകരമായ നേട്ടമാണ്.ശുകപുരം സ്വദേശിയായ സുധീർ കെഎസ് കേരള പോലീസിലെ സേവനാനുഭവങ്ങളുമായി ദേശീയ അന്വേഷണ രംഗത്തേക്ക് ഒരു പുതിയ അധ്യായം കൂടി തുറക്കുകയാണ് .പുതിയ ദൗത്യത്തിൽ എല്ലാ വിജയാശംസകളും.

Related Post

Leave a Reply

Your email address will not be published. Required fields are marked *