തവനൂർ :തവനൂർ ഗവ. ആർട്‌സ് ആന്‍ഡ് സയൻസ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും യു.ജി.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. സെപ്റ്റംബർ 14-ന് രാവിലെ 10.30-ന് കോളേജിൽ അഭിമുഖം നടക്കും. ഫോൺ: 9188900204.

