പൊന്നാനി:
30-07-2026 തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായരങ്ങാടിയിലുള്ള ജ്വല്ലറിയിൽ മോഷണം ശ്രമം നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് അബ്ദുൾ നാസർ. കൃത്യത്തിന് ശേഷം ബാംഗ്ലൂരിലേക്ക് ഒളിവിൽ പോയ പ്രതി അവിടെ ഒരു ഹോട്ടലിൽ ജീവനക്കാരനായി കഴിയുകയായിരുന്നു. ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈൽ, നൗഷാദ് എന്നിവരെ നേരത്തെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ പേരിൽ നിരവധി മോഷണകേസുകൾ നിലവിലുണ്ട്. ചാവക്കാട് ഇൻസ്പെക്ടർ എം കെ. നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വടക്കേക്കാട് എസ് എച്ച് ഒ ശരത് സോമൻ, സബ് ഇൻസ്പെക്ടർ ബിന്ദുരാജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മാരായ സാജൻ.കെ, അൻവർ സാദത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.
നായരങ്ങാടിയിലുള്ള ജ്വല്ലറിയിൽ മോഷണ ശ്രമം നടത്തിയ പ്രതിയായ പൊന്നാനി കടവനാട് സ്വദേശിയായ മുക്രിയകത്ത് കറുപ്പം വീട്ടിൽ അബ്ദുൾ നാസർ (59) എന്നയാളെയാണ് വടക്കേകാട് പോലീസ് പിടികൂടിയത്.

