കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ആഗസ്റ്റ് 8, 9 തീയതികളിൽ നടന്ന പ്രത്യേക കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയിൽ യോഗ്യത നേടിയ കാറ്റഗറി I, II, III, IV വിഭാഗങ്ങളിലെ പരീക്ഷാർഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന 6, 7, 8, 9 തീയതികളിൽ നടക്കും.പരപ്പനങ്ങാടി എ.കെ.എൻ.എം പി.ഡബ്ല്യു.ഡി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് പരിശോധന.
നിയമനാംഗീകാരം ലഭിച്ച് സർവീസിൽ തുടരുന്ന അധ്യാപകരുടെ പരിശോധനയ്ക്കായി പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർവീസ് ബുക്കിലെ ബന്ധപ്പെട്ട പേജിന്റെ പകർപ്പ്, നിയമന ഉത്തരവ്, നിയമനം അംഗീകരിച്ച ഉത്തരവിന്റെ പകർപ്പ്, ഹാൾ ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം.പ്രധാനാധ്യാപകർ നിയോഗിക്കുന്ന സ്റ്റാഫ് പ്രതിനിധിയാണ് ആവശ്യമായ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടത്.

