Breaking
Mon. Oct 5th, 2026

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ശക്തമാക്കും: സിപിഐ എം.

പൊന്നാനി: ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടിയുടെ സ്വാധീനം കൂടുതൽ ആഴത്തിൽ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി സിപിഐ എം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു.പൊന്നാനി ആർ.വി. പാലസിൽ നടന്ന രണ്ടുദിവസത്തെ യോഗത്തിൽ മത-വർഗീയ ശക്തികളുടെ സ്വാധീന വലയത്തിൽ സാധാരണ ജനങ്ങൾ അകപ്പെടുന്നത് തടയാൻ ശക്തമായ ഇടപെടൽ നടത്താനും തീരുമാനിച്ചു.സംഘടനാ, പ്രവർത്തന റിപ്പോർട്ടുകളിന്മേൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ജില്ലാ സെക്രട്ടറി വി.പി. അനിലും മറുപടി പറഞ്ഞു.

പശ്ചിമഘട്ട പരിസ്ഥിതി ലോല വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ 11 മലയോര വില്ലേജുകളിലെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുക, തീരദേശവും കടലും സ്വകാര്യ താൽപര്യങ്ങൾക്ക് കൈമാറുന്ന മിഷൻ സമുദ്ര പദ്ധതി ഉപേക്ഷിക്കുക, വിദ്യാർഥി-യുവജന സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നിലപാട് തിരുത്തുക, മത-വർഗീയ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങളും യോഗം അംഗീകരിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, വി. ശിവൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ച് നിളയോര പാതയിൽ നടന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *