Breaking
Tue. Oct 6th, 2026

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ.

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി ഒക്ടോബർ 6, 8,9,10 തിയ്യതികളിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ എo. എച്ച്. സ്കൂളിൽ നടക്കുന്ന സ്റ്റേജ് ഇതര മത്സരങ്ങൾ പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലിയും 8, 9, 10 തിയ്യതികളിൽ സംസ്കൃതി സ്കൂളിൽ നടക്കുന്ന സ്റ്റേജ് മത്സരങ്ങൾ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇരുപത്തിമൂന്ന് വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ കലോത്സവ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് നവംബർ 13, 14, 15 തിയ്യതികളിൽ തൃശ്ശൂർ മാളയിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനാവും.

വിദ്യാർത്ഥികളുടെ കലാ–സാഹിത്യ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസം, സർഗാത്മകത, സഹകരണ മനോഭാവം എന്നിവ വളർത്തുന്നതിനുമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനും പരസ്പരം സൗഹൃദം പങ്കിടാനുമുള്ള വിപുലമായ വേദിയാകും കലോത്സവം.മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.പി. യൂസഫലി, കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ, സഹോദയ സെക്രട്ടറി ജയൻ കാമ്പ്രത്ത്, സഹോദയ പ്രസിഡൻറ് അഷറഫ്.എം, ഭാരവാഹികളായ ഷരീഫ് ബുഖാരി, രാമദാസ് എടപ്പാൾ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *