പുതുപൊന്നാനി: പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സാ വിഭാഗം ഒക്ടോബർ 8 വ്യാഴാഴ്ച മുതൽ പുതുപൊന്നാനിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.പോലീസ് സ്റ്റേഷനു സമീപത്തെ പഴയ കെട്ടിടത്തിൽ ഇനി മുതൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ യാതൊരു പ്രവർത്തനവും ഉണ്ടായിരിക്കില്ലെന്ന് പൊന്നാനി നഗരസഭ അറിയിച്ചു.രോഗികളും പൊതുജനങ്ങളും ഇനി ആശുപത്രി സേവനങ്ങൾക്കായി പുതുപൊന്നാനിയിലെ പുതിയ കെട്ടിടത്തിൽ എത്തണം.
പൊന്നാനി സർക്കാർ ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സാ വിഭാഗം പുതുപൊന്നാനിയിലെ പുതിയ കെട്ടിടത്തിലേക്ക്.

