Breaking
Thu. Oct 8th, 2026

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ.

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കല പഠിച്ച കുട്ടികൾ ഒരിക്കലും കുറ്റവാളികളാകില്ലെന്നും കലകളാണ് കുട്ടികളിൽ മാനവികത നട്ട് വളർത്തുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെയും സ്നേഹത്തിലൂടെയുമാണ്.

കുട്ടികളുടെ മനസ്സിൽ സ്നേഹവും സഹജീവികളോടുള്ള കരുതലും വളർത്തുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കെപിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.പി. യൂസഫ് അലി മുഖ്യാതിഥിയായി. കെപിഎസ്എ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി.

സെക്രട്ടറി ജയൻ കമ്പ്രാത്ത് സ്വാഗതവും സംസ്കൃതി സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ് നന്ദിയും പറഞ്ഞു.സഹോദയ സ്റ്റേറ്റ് കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ, സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് പാണക്കാട്, പ്രസിഡന്റ് എ.പി. അഷ്റഫ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. അശ്വതി, ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, വാർഡ് മെമ്പർ സത്യൻ കോട്ടയിൽ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *