വെട്ടം: കന്നിമാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മനാളായി ആചരിച്ച് വെട്ടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘നെല്ലുസം 2026’ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.വെട്ടം പഞ്ചായത്തിലെ കാനൂർ പങ്കാളിപ്പാടത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സെക്കീന വി.പി. ഉദ്ഘാടനം ചെയ്തു. വെട്ടം കൃഷി ഓഫീസർ സി.സി. ബാസിൽ മുഖ്യപ്രഭാഷണം നടത്തി.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അവറാങ്കിൽ അബ്ദുൽ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ പി. മുരളീധരൻ, സി.എം. മൊയ്തീൻകുട്ടി, ഷൈജ എടപ്പുയിൽ, സി. കദീജ, എ. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.വെട്ടം കർഷക കൂട്ടായ്മ അംഗങ്ങളായ രാജൻ ഓടെങ്ങലത്ത്, പുരുഷോത്തമൻ തെക്കേപ്പാട്ട്, പാഠനി മണി, എം.പി. അഷറഫ്, പി. ശശിധരൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.തെക്കുംമുറി ഗവ. എൽ.പി. സ്കൂളിലെയും പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും വിദ്യാർഥികൾ ഞാറുനടീലിൽ പങ്കാളികളായി. കുട്ടികൾക്ക് കൃഷിയുടെ പ്രായോഗിക പാഠം നേരിട്ട് അനുഭവിക്കാനുള്ള അവസരമായി പരിപാടി മാറി.

